ഹോം › കേരളം

തൃശ്ശൂരിൽ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു

By MJ Desk · 11 Dec 2024, 03:02 PM

തൃശ്ശൂർ ശാസ്താംപൂവത്ത് ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം നഗറിലെ മീനാക്ഷിയാണ് മരിച്ചത്. 70 വയസായിരുന്നു. പടിഞ്ഞാക്കരപ്പാറ ഭാഗത്ത് വനത്തിനുള്ളിലാണ് സംഭവം. മീനാക്ഷി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പറയുന്നു. എപ്പോഴാണ് സംഭവം നടന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കാനായില്ല. ആളുകൾ വിവരം അറിയിച്ചതിന് അനുസരിച്ചാണ് ഉദ്യോഗസ്ഥർ ഇവിടെ എത്തിയത്. മീനാക്ഷി ഇടയ്ക്ക് കാട്ടിനുള്ളിലേക്ക് പോകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#wild elephant attack

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›