കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി; തൃക്കാക്കര നഗരസഭ ഭരണം എൽ ഡി എഫിന്

തൃക്കാക്കര നഗരസഭാ ഭരണം എൽ ഡി എഫിന്. കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് ഭരണം എൽ ഡി എഫ് സ്വന്തമാക്കിയത്. നഗരസഭയിൽ എൽ ഡി എഫിന്
 

തൃക്കാക്കര നഗരസഭാ ഭരണം എൽ ഡി എഫിന്. കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്നാണ് ഭരണം എൽ ഡി എഫ് സ്വന്തമാക്കിയത്. നഗരസഭയിൽ എൽ ഡി എഫിന് 21 വോട്ടും യുഡിഎഫിന് 20 വോട്ടും ലഭിച്ചു.

43 അംഗ കൗൺസിലിൽ മുൻ അധ്യക്ഷയായിരുന്ന ഷീല ചാരുവിനെ ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. കോൺഗ്രസിൽ നിന്ന് കൂറുമാറി നഗരസഭ അധ്യക്ഷയായതിനെ തുടർന്നാണ് ഹൈക്കോടതി ഷീലയെ അയോഗ്യയാക്കിയത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എൽ ഡി എഫിനും യുഡിഎഫിനും 21 വോട്ടുകൾ വീതമാണ് ഉണ്ടായിരുന്നത്. കോൺഗ്രസിന്റെ ഇ കെ മജീദിന്റെ വോട്ടാണ് അസാധുവായത്. മജീദ് പണം വാങ്ങി ചതിക്കുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു