പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; 1500 പേരെ പരിശോധിക്കും

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനമായി. ഉറവിടമറിയാത്ത കേസുകൾ ദിനംപ്രതി വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. മലപ്പുറം ജില്ലയിൽ
 

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറം പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനമായി. ഉറവിടമറിയാത്ത കേസുകൾ ദിനംപ്രതി വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

മലപ്പുറം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ൻമെന്റ് സോണാക്കും. 9 പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണാക്കാനാണ് ശുപാർശ.

താലൂക്കിൽ 1500 പേർക്ക് കൊവിഡ് പരിശോധന നടത്തും. ആവശ്യമെങ്കിൽ പരിശോധന വ്യാപിപ്പിക്കും. പരിശോധനക്ക് സ്വകാര്യ ആശുപത്രികളുടെ സഹായവും തേടും.