തിരുവനന്തപുരത്തെ ബാറ്റാ ഷോറൂമിൽ തീപിടിത്തം; ഗോഡൗൺ കത്തിനശിച്ചു

തിരുവനന്തപുരം കരമനയിലെ ബാറ്റാ ഷോറൂമിൽ തീപിടിത്തം. ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. അഗ്നിശമന യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലെതർ, പ്ലാസ്റ്റിക് ഉത്പന്നങ്ങളായതിനാൽ തീ
 

തിരുവനന്തപുരം കരമനയിലെ ബാറ്റാ ഷോറൂമിൽ തീപിടിത്തം. ഷോറൂമിന്റെ രണ്ടാം നിലയിലെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. അഗ്നിശമന യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ലെതർ, പ്ലാസ്റ്റിക് ഉത്പന്നങ്ങളായതിനാൽ തീ ആളിപ്പടരുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കരമന-കളിയിക്കാവിള ദേശീയപാതയിലെ ബാറ്റാ ഷോറൂമിന്റെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. അരമണിക്കൂറിലേറെ സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. തിരുവനന്തപുരം, ചെങ്കൽച്ചുറ എന്നീ യൂനിറ്റുകളിൽ നിന്നെത്തിയ ഫയർ എൻജിനുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്‌