ഹോം › കേരളം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് മുന്നേറ്റം; 15 സംസ്ഥാനങ്ങളിൽ വിജയം

By MJ Desk · 06 Nov 2024, 08:30 AM

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ ഡൊണാൾഡ് ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിനാണ് ജയം. ഫ്‌ളോറിഡയിലും ട്രംപ് വിജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമല ഹാരിസിന് 42.9 ശതമാനം വോട്ടാണ് ഫ്‌ളോറിഡയിൽ നേടാനായത്. ഫ്‌ളോറിഡ അടക്കം 15 സംസ്ഥാനങ്ങളിൽ ട്രംപ് വിജയിച്ചു. ഒക്ലാഹോമ, മിസിസിപ്പി, അലബാമ, ടെന്നസി, കെന്റകി, ഇന്ത്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കരോലീന, ആർകൻസോ, നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, വയോമിംഗ്, ലൂയിസിയാന, ഒഹിയോ, നെബ്രാസ്‌ക, ടെക്‌സാസ് എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചത് ന്യൂ ജേഴ്‌സി, മാസാച്യുസെറ്റ്, ഇല്ലിനോയ്, ഡെലവേർ, വെർമോണ്ട്, മേരിലാൻഡ്, കണക്ടികട്ട്, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ കമല ഹാരിസാണ് വിജയിച്ചത്. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലീന, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ സംസ്ഥാനങ്ങളാകും തെരഞ്ഞെടുപ്പിൽ നിർണായകമാകുക. പ്രസിഡന്റാകാൻ 270 ഇലക്ടറൽ വോട്ടുകളാണ് ആവശ്യമായിട്ടുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#donald trump#kamala harris#us president election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›