{"vars":{"id": "89527:4990"}}

ടിക്കറ്റ് കാണിക്കാനാവശ്യപ്പെട്ട് ടിടിഇ; താനൂരിൽ ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി യുവാവ്
 

 

മലപ്പുറം താനൂരിൽ ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. ടിടിഇ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ശീതളപാനീയ വിൽപ്പനക്കാരനായ യുവാവ് ട്രെയിനിൽ നിന്നും ചാടിയത്. 

പാണ്ടിമുറ്റം സ്വദേശി അഷ്‌കറാണ് അതിവേഗതിയിൽ ഓടുന്ന ട്രെയിനിൽ നിന്നും ചാടിയത്. ഇന്നലെ രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലായിരുന്നു സംഭവം. ഗുരുരമായി പരുക്കേറ്റ അഷ്‌കറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ടിക്കറ്റും രേഖയും കാണിക്കാൻ ടിടിഇ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. നടപടിയെടുക്കുമെന്ന് ടിടിഇ പറഞ്ഞതോടെയാണ് ഇയാൾ പുറത്തേക്ക് ചാടിയത്. ടിടിഇ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചിറക്കലിലെ ഓവുപാലത്തിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്‌