തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സിപിഎമ്മിൽ ചേർന്നു

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി വനിതാ കൗൺസിലർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയാണ് സിപിഎമ്മിൽ ചേർന്നത്. ഇനി മുതൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന്
 

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി വനിതാ കൗൺസിലർ പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. പാൽക്കുളങ്ങര വാർഡ് കൗൺസിലർ വിജയകുമാരിയാണ് സിപിഎമ്മിൽ ചേർന്നത്. ഇനി മുതൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വിജയകുമാരി അറിയിച്ചു

ബിജെപി ജില്ലാ നേതൃത്വത്തിൽ നിന്നും മറ്റ് കൗൺസിലർമാരിൽ നിന്നും വിഷമകരമായ അനുഭവമുണ്ടായി. മുൻ ജില്ലാ പ്രസിഡന്റ് സുരേഷിന്റെ ഭാഗത്ത് നിന്ന് പ്രയാസകരമായ അനുഭവമുണ്ടായി. പാർട്ടിയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു.

സിപിഎം സംസ്ഥാനസമിതി അംഗം വി ശിവൻകുട്ടി വിജയകുമാരിയെ സ്വീകരിച്ചു. എന്നാൽ വിജയകുമാരിയുമായി സംസാരിച്ച് പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തിരുന്നതാണെന്ന് ബിജെപി ജില്ലാ നേതൃത്വം പറയുന്നു.