പോലീസ് ആസ്ഥാനം അടച്ചു; 50 വയസ്സിന് മുകളിലുള്ളവരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി

തിരുവനന്തപുരം പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. റിസപ്ഷൻ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അണുനശീകരണം നടത്തിയ ശേഷം ആസ്ഥാനം വീണ്ടും തുറക്കും. അവധി ദിവസമായതിനാൽ
 

തിരുവനന്തപുരം പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. റിസപ്ഷൻ എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. അണുനശീകരണം നടത്തിയ ശേഷം ആസ്ഥാനം വീണ്ടും തുറക്കും. അവധി ദിവസമായതിനാൽ ഓഫീസ് പ്രവർത്തനത്തെ സാരമായി ബാധിക്കില്ല

്അതേസമയം 50 വയസ്സിന് മുകളിലുള്ള പോലീസുദ്യോഗസ്ഥരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപിയുടെ നിർദേശം.

50 വയസ്സിന് മുകളില്‍ ഉള്ളവരെ കൊവിഡ് ജോലിക്ക് നിയോഗിക്കുകയാണെങ്കില്‍ ഗുരുതരമായ മറ്റ് അസുഖങ്ങള്‍ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും ഡിജിപി നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ 88 പോലീസുകാര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതിലേറെയും തിരുവനന്തപുരത്താണ്. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ നിര്‍ദേശം