തിരുവനന്തപുരത്ത് എസ് ഐ ആത്മഹത്യക്ക് ശ്രമിച്ചു; മേൽ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമെന്ന് ബന്ധുക്കൾ

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ ആത്മഹത്യാ ശ്രമം നടത്തിയതിന് പിന്നിൽ മേൽ ഉദ്യോഗസ്ഥന്റെ മാനസികപീഡനമെന്ന് ബന്ധുക്കൾ. ഇൻസ്പെക്ടർ സജിമോൻ രാധാകൃഷ്ണനെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ
 

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ ആത്മഹത്യാ ശ്രമം നടത്തിയതിന് പിന്നിൽ മേൽ ഉദ്യോഗസ്ഥന്റെ മാനസികപീഡനമെന്ന് ബന്ധുക്കൾ. ഇൻസ്‌പെക്ടർ സജിമോൻ രാധാകൃഷ്ണനെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്

ഇന്നലെയാണ് പോലീസ് സ്‌റ്റേഷനിലെ വിശ്രമമുറിയിൽ തുങ്ങിമരിക്കാൻ രാധാകൃഷ്ണൻ ശ്രമിച്ചത്. സഹപ്രവർത്തകർ ഇത് കണ്ടതോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

സ്‌റ്റേഷൻ ഹൗസ് ഓഫീസർ സജിമോന് എതിരെയാണ് ബന്ധുക്കളുടെ പരാതി. എന്നാൽ രാധാകൃഷ്ണനെതിരെ മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിന് തയ്യാറാണെന്നും സജിമോൻ പ്രതികരിച്ചു