തിരുവനന്തപുരത്ത് മരം വീണ് യുഡിഎഫിന്റെ വനിതാ സ്ഥാനാർഥി മരിച്ചു

തിരുവനന്തപുരത്ത് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ മരം വീണ് യുഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് ദാരുണാന്ത്യം. കാരോട് പുതിയ ഉച്ചക്കട വാർഡിലെ സ്ഥാനാർഥി കെ ഗിരിജ കുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ
 

തിരുവനന്തപുരത്ത് പ്രചാരണ പ്രവർത്തനങ്ങൾക്കിടെ മരം വീണ് യുഡിഎഫിന്റെ വനിതാ സ്ഥാനാർഥിക്ക് ദാരുണാന്ത്യം. കാരോട് പുതിയ ഉച്ചക്കട വാർഡിലെ സ്ഥാനാർഥി കെ ഗിരിജ കുമാരിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം

ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഗിരിജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു