ഹോം › കേരളം

14കാരി ആറ്റിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ യുവാവിനെതിരെ കുടുംബം

By MJ Desk · 01 Apr 2025, 11:57 AM

പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരി ആവണി ആറ്റിൽചാടി മരിച്ച സംഭവത്തിൽ അയൽവാസി ശരത്തിനെതിരെ പെൺകുട്ടിയുടെ കുടുംബം. ലഹരിമരുന്നിന് അടിമയായ ശരത് മകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പോലീസിൽ അറിയിച്ചെന്നും ആവണിയുടെ പിതാവ് വി വി പ്രകാശൻ പറഞ്ഞു. ശരത് തന്നെ മർദിക്കുന്നത് കണ്ടാണ് ആവണി ആറ്റിൽ ചാടിയതെന്നും പിതാവ് പറഞ്ഞു താൻ വന്നപ്പോൾ മകളെ ചീത്ത വിളിക്കുന്നതാണ് കണ്ടത്. ഞാൻ അവനെ അടിച്ചു. ഇതോടെ ശരത്തും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദിച്ചു. പിന്നാലെയാണ് ആവണി വെള്ളത്തിലേക്ക് ചാടിയത്. മദ്യപാനവും മയക്കുമരുന്നും ഉൾപ്പടെ ഉപയോഗിക്കുന്നയാളാണ് ശരത് അദ്ദേഹം വ്യക്തമാക്കി. മുൻപും ആവണിയെ ശരത് ശല്യം ചെയ്തിരുന്നുവെന്ന് പിതാവ് പ്രകാശൻ പറയുന്നു. ഒരു വർഷം മുൻപ് ഇത്തരത്തിൽ ശല്യം ചെയ്തപ്പോൾ പോലീസിൽ വിവരമറിയിക്കുകയും പോലീസ് ഇടപെട്ട് പറഞ്ഞ് വിലക്കി അവസാനിപ്പിക്കുകയുമായിരുന്നുവെന്നും തന്നെയും മകനെയും ശരത്തും കൂടെയുണ്ടായിരുന്നവരും മർദിച്ചുവെന്നും പ്രകാശൻ പറഞ്ഞു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›