സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് മരണം കൂടി സ്ഥിരീകരിച്ചു; ഈ വർഷം 19 മരണം
Sep 16, 2025, 08:02 IST
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ മരണമാണ് രോഗബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി
ഈ മാസം 11ന് നടന്ന മരണങ്ങളാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52കാരിയാണ് രോഗബാധയെ തുടർന്ന് മരിച്ചത്. കൊല്ലത്ത് 91 വയസുകാരനാണ് മരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 62 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇന്നലെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം വ്യാപകമാകുന്ന സാഹചര്യങ്ങളിൽ സംസ്ഥാനത്തെ നീന്തൽ കുളങ്ങൾക്കും ആരോഗ്യവകുപ്പ് കർശന സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.