നെടുമ്പാശ്ശേരിയിൽ ഒരു കോടിയിലേറെ രൂപയുടെ സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ
 

 
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടിയിലേറെ രൂപ വില വരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ആണ് സ്വർണം പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ പാലക്കാട്, തൃശ്ശൂർ സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്.