കരിപ്പൂരിൽ 90 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ
 

 

കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണം പിടികൂടി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഉമ്മർ ഫാറൂഖ്, വയനാട് സ്വദേശി റഹ്മത്തുള്ള എന്നിവരാണ് സ്വർണവുമായി പിടിയിലായത്. 90 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ യാത്രക്കാരാണ് ഇരുവരും

സ്വർണമിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇരുവരും കസ്റ്റംസം പിടിയിലാകുന്നത്. സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണ് ഇരുവരും.