{"vars":{"id": "89527:4990"}}

കൊല്ലത്ത് സായി ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
 

 

കൊല്ലത്ത് രണ്ട് കായിക വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് സംഭവം

പ്ലസ് ടു, എസ് എസ് എൽ സി വിദ്യാർഥിനികളാണ് ഇരുവരും. ഒരാൾ തിരുവനന്തപുരം സ്വദേശിയും മറ്റൊരാൾ കോഴിക്കോട് സ്വദേശിനിയുമാണ്

രാവിലെ പ്രാക്ടീസിന് പോകാൻ കുട്ടികളെ കാണാതായതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സിറ്റി പോലീസ് കമ്മീഷണർ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.