കൊല്ലം കടയ്ക്കലിൽ രണ്ട് വയസ്സുകാരി പീഡനത്തിന് ഇരയായി; സഹോദരൻ പോക്‌സോ പ്രകാരം അറസ്റ്റിൽ

കൊല്ലം കടയ്ക്കലിൽ രണ്ട് വയസ്സുകാരി പീഡനത്തിന് ഇരയായി. സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. രണ്ട് വയസ്സുകാരിയെ വിദഗ്ധ
 

കൊല്ലം കടയ്ക്കലിൽ രണ്ട് വയസ്സുകാരി പീഡനത്തിന് ഇരയായി. സഹോദരൻ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു.

രണ്ട് വയസ്സുകാരിയെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സംഭവം. മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേനാ അംഗങ്ങൾ കുട്ടിയുടെ നിലവിളി കേട്ട് വീടിനടുത്തേക്ക് എത്തുകയായിരുന്നു. കതക് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പഞ്ചായത്തിൽ വിവരം അറിയിച്ചു.

പഞ്ചായത്ത് അംഗം വന്ന് വീട് തുറന്നപ്പോഴാണ് അവശനിലയിലായ കുട്ടിയെ കണ്ടത്. ഈ സമയം സഹോദരൻ ഓടി രക്ഷപ്പെടാനും ശ്രമിച്ചു. സഹോദരനെ തടഞ്ഞുനിർത്തി ഇവർ ബന്ധുക്കളെയും പോലീസിനെയും വിളിച്ചുവരുത്തുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരുക്ക് പറ്റിയതായും കണ്ടെത്തി. തുടർന്നാണ് വിദഗ്ധ ചികിത്സക്കായി എസ് എ ടി ആശുപത്രിയിലേക്ക് മാറ്റിയത്.