എറണാകുളത്ത് നിന്ന് കാസർകോടേക്ക് റെയിൽപ്പാളം വഴി യാത്ര; ഫറോക്കിൽ വെച്ച് പോലീസ് പൊക്കി

ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ എറണാകുളത്ത് നിന്ന് കാസർകോടേക്ക് റെയിൽവേ പാളം വഴി നടന്നെത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് വെച്ചാണ് ഇവരെ പിടികൂടിയത്.
 

ലോക്ക് ഡൗണിൽ കുടുങ്ങിയതോടെ എറണാകുളത്ത് നിന്ന് കാസർകോടേക്ക് റെയിൽവേ പാളം വഴി നടന്നെത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് വെച്ചാണ് ഇവരെ പിടികൂടിയത്. കാസർകോട് നെല്ലിക്കുന്ന് സ്വദേശികളാണ് റെയിൽവേ പാളം വഴി സ്വദേശത്തേക്ക് നടന്നെത്താൻ ശ്രമിച്ചത്.

ബുധനാഴ്ചയാണ് ഇവർ എറണാകുളത്ത് നിന്ന് യാത്ര തിരിച്ചത്. ഞായറാഴ്ചയോടെ ഫറോക്കിൽ എത്തുകയായിരുന്നു. രാത്രി എട്ട് മണിയോടെ റെയിൽവേ പാളം വഴി രണ്ട് യുവാക്കൾ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിന് വിവരം അറിയിച്ചത്

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫറോക്ക് എസ് ഐ യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും പോലീസ് ഇടപെട്ട് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനാല് ദിവസം ഇവർക്ക് ഇനി നിരീക്ഷണത്തിൽ കഴിയേണ്ടി വരും