{"vars":{"id": "89527:4990"}}

തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
 

 

തിരുവല്ല-മല്ലപ്പള്ളി റോഡിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു മരണം. കുറ്റിപ്പുഴ സ്വദേശി ടിജു പി എബ്രഹാം (40) ആണ് മരിച്ചത്. 

അപകടത്തിൽ പരുക്കേറ്റ വിഷ്ണു ഭവാനിയലിനെ (36) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മാടൻമുക്ക് ജംഗ്ഷനിലാണ് അപകടം നടന്നത്. 

മൂന്ന് ബൈക്കുകളും ഒരു സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്‌കൂട്ടർ ബസിനെ ഓവർടേക്ക് ചെയ്ത് മുന്നിലുള്ള ബൈക്കിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതിനിടെ മറ്റ് രണ്ട് ബൈക്കുകൾ കൂടി കൂട്ടിയിടിച്ചു.