യുഎപിഎ കേസ്: അലനെയും താഹയെയും എൻ ഐ എ കസ്റ്റഡിയിൽ വിട്ടു

പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രത്യേക എൻ ഐ എ കോടതിയുടേതാണ് ഉത്തരവ്.
 

പന്തീരങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലൻ ഷുഹൈബിനെയും താഹ ഫൈസലിനെയും എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രത്യേക എൻ ഐ എ കോടതിയുടേതാണ് ഉത്തരവ്.

ഇരുവരെയും ഒരാഴ്ചത്തേക്കാണ് കസ്റ്റഡിയിൽ എൻ ഐ എ ആവശ്യപ്പെട്ടത്. എന്നാൽ നാളെ ഇരുവരെയും കോടതിയിൽ ഹാജരാക്കാനാണ് കോടതി നിർദേശിച്ചത്. എത്ര ദിവസം കസ്റ്റഡി അനുവദിക്കുമെന്ന് കോടതി നാളെ വ്യക്തമാക്കും

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് അലന്റെയും താഹയുടെയും വീടുകളിൽ സന്ദർശനം നടത്തിയിരുന്നു. വിഷയത്തിൽ രാഷ്ട്രീയപരമായി മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് തീരുമാനം. പ്രതികൾക്ക് മേൽ നിബന്ധനകൾ പാലിച്ചല്ല യുഎപിഎ ചുമത്തിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു

അലനും താഹയും മാവോയിസ്റ്റുകളാണെന്നതിൽ മുഖ്യമന്ത്രി തെളിവ് നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേസ് എൻ ഐ എ ഏറ്റെടുക്കാൻ കാരണമായത് സർക്കാർ ഇടപെടലുകളാണെന്നും ചെന്നിത്തല ആരോപിച്ചു.