ഹോം › കേരളം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ

By MJ Desk · 04 Nov 2024, 03:30 PM

തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സന്തോഷമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വിശ്വാസികളെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണിത്. എന്നാൽ ഇത്രയും ആശങ്കകൾ ഉണ്ടാക്കാതെ തന്നെ തെരഞ്ഞെടുപ്പ് തീയതി മാറ്റാമായിരുന്നെന്ന് രാഹുൽ പ്രതികരിച്ചു. ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ തന്നെ തീയതി മാറ്റണമെന്ന് പാലക്കാട്ടെ മുൻ എംഎൽഎ ഷാഫി ആവശ്യപ്പെട്ടിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് കൊടുത്തു. തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. കൽപ്പാത്തി മഹോത്സവം നടക്കുന്ന കാര്യം സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് കമ്മീഷനെ ഔദ്യോഗികമായി അറിയിക്കാതിരുന്നതെന്നും രാഹുൽ ചോദിച്ചു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rahul mankoottathil

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›