ഹോം › കേരളം

പാലക്കാടൻ കോട്ട കീഴടക്കി യുഡിഎഫ്; രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടുകൾക്ക് വിജയിച്ചു

By MJ Desk · 23 Nov 2024, 01:00 PM

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വൻ വിജയം. 18,724 വോട്ടുകൾക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ വിജയിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം യുഡിഎഫ് സ്വന്തമാക്കിയപ്പോൾ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ബിജെപിയുടെ ഉറച്ച കോട്ടയെന്ന് കരുതിയ പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടെ രാഹുലാണ് ലീഡ് പിടിച്ചത് രണ്ടാം സ്ഥാനത്ത് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറും മൂന്നാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനുമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ സി കൃഷ്ണകുമാറാണ് ലീഡ് പിടിച്ചത്. എന്നാൽ പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ പതിയെ കയറി വരികയായിരുന്നു. ലീഡ് പതിനായിരം കടന്നതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആഘോഷം ആരംഭിച്ചിരുന്നു ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് വിജയിച്ചു. 12,122 വോട്ടുകൾക്കാണ് യുആർ പ്രദീപ് വിജയിച്ചത്. വനയാട് ആകട്ടെ പ്രിയങ്ക ഗാന്ധിയുടെ ലീഡ് നില മൂന്നര ലക്ഷം കടന്നിട്ടുണ്ട്

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad election#rahul mankoottathil

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›