തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; എൽഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു
 

 

സംസ്ഥാനത്തെ 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ഒരു സീറ്റിൽ പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി

കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണത്തിൽ നിർണായകമായേക്കാവുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ ഭരണം യുഡിഎഫ് നിലനിർത്തി. ഒരു കോർപറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 

കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ വള്ളിയോട്ട് വാർഡിൽ സിപിഎം വിജയിച്ചു. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂർ വാർഡ് എൽഡിഎഫ് നിലനിർത്തി. പേരാവൂർ ഒന്നാം വാർഡിലും എൽഡിഎഫ് വിജയിച്ചു

ചെറുവണ്ണൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. വയനാട് സുൽത്താൻ ബത്തേരി നഗരസഭ പാളാക്കര വാർഡിൽ യുഡിഎഫ് വിജയിച്ചു. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യുഡിഎഫ് വിജയിച്ചു. 

പാലക്കാട് കടമ്പഴിപ്പുറം പഞ്ചായത്ത് 17ാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. ആനക്കര പഞ്ചായത്ത് ഏഴാം വാർഡിൽ യുഡിഎഫ് വിജയിച്ചു. തൃത്താല പഞ്ചായത്ത് നാലാം വാർഡിൽ യുഡിഎഫ് വിജയിച്ചു. 

തൃശ്ശൂർ എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്ത് പതിനാലാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. എറണാകുളം കോതമംഗലം പോത്താനിക്കോട് പഞ്ചായത്ത് 11ാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. തണ്ണീർമുക്കത്ത് ബിജെപിയും എടത്വയിൽ എൽഡിഎഫും വിജയിച്ചു

കോട്ടയത്ത് എരുമേലി പഞ്ചായത്തിലെ 12ാം വാർഡിൽ യുഡിഎഫ് വിജയിച്ചു. വെളിയന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. പാറത്തോട് പഞ്ചായത്ത് ഒമ്പതാം വാർഡ് എൽഡിഎഫ് നിലനിർത്തി. 

പത്തനംതിട്ട കല്ലൂപ്പാറ ഏഴാം വാർഡിൽ എൻഡിഎ വിജയിച്ചു. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് തേവർതോട്ടം വാർഡ് എൽഡിഎഫ് നിലനിർത്തി. കോർപറേഷൻ മൂന്നാം ഡിവിഷനിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചു. വിളക്കുടി പഞ്ചായത്ത് കുന്നിക്കോട് വാർഡിൽ എൽഡിഎഫ് വിജയിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ നിലയ്ക്കാമുക്ക് വാർഡിൽ എൽഡിഎഫ് വിജയിച്ചു.