ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം; കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ

കണ്ണൂർ കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ മുസ്ലീം ലീഗ് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് മരിച്ചത്. സഹോദരൻ മുഹ്സിന്
 

കണ്ണൂർ കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ‍മുസ്ലീം ലീ​ഗ് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് മരിച്ചത്. സഹോദരൻ മുഹ്‌സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിന് പിറകിൽ സി.പി.ഐ.എം ആണെന്ന് ലീഗ് ആരോപിച്ചു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നെന്ന് ലീ​ഗ് ആരോപിച്ചു.

ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.