ഹോം › കേരളം

യുഡിഎഫ് അധികാരത്തിൽ വരണം; യുഡിഎഫിന് പിന്നിൽ താൻ ഉറച്ച് നിൽക്കുമെന്ന് പി വി അൻവർ

By MJ Desk · 07 Jan 2025, 10:09 AM

വന്യമൃഗശല്യത്തിന് എതിരായ പോരാട്ടം കേരളത്തിൽ നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും പിവി അൻവർ എംഎൽഎ. നിലമ്പൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പിവി അൻവറിന്റെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന വിഷയം യുഡിഎഫ് ഏറ്റെടുക്കണം. താൻ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോയെന്ന് യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത് വനനിയമഭേദഗതി പാസായാൽ വനം ഉദ്യോഗസ്ഥർ ഗുണ്ടകളായി മാറും. വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. മനുഷ്യരെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനമേഖലയുടെ വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. പുഴയുടെ അവകാശവും വനംവകുപ്പിന് കീഴിലാക്കാനാണ് നീക്കം യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഞാൻ പോകുന്ന തോണിയിൽ ആളുകൾ കയറണമെങ്കിൽ യുഡിഎഫ് നേതൃത്വം സംരക്ഷണകവചം ഒരുക്കണം. ആരുടെ കൂടെയാണെങ്കിലും ആത്മാർഥമായി ജനങ്ങളോടൊപ്പം മരിച്ച് നിൽക്കും. യുഡിഎഫിന്റെ പിന്നിൽ ഞാനുണ്ടാകും. യുഡിഎഫ് അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന വിഷയം യുഡിഎഫ് ഏറ്റെടുക്കണമെന്നും അൻവർ പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pv anwar

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›