{"vars":{"id": "89527:4990"}}

ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കുന്നതിൽ തീരുമാനം ഇന്ന്
 

 

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിൽ യുഡിഎഫ് തീരുമാനം ഇന്ന്. അയ്യപ്പ സംഗമം ബഹിഷ്‌കരിക്കണമെന്നാണ് ഇന്നലെ രാത്രി ഓൺലൈനായി ചേർന്ന യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. അതേസമയം എൻഎസ്എസ് പങ്കെടുക്കുമെന്ന നിലപാടാണ് മുന്നണിയെ കുഴക്കുന്നത്

അയ്യപ്പ സംഗമത്തിൽ നടക്കുന്നത് രാഷ്ട്രീയമെന്നാണ് യുഡിഎഫിന്റെ ആരോപണം. ആഗോള അയ്യപ്പ സംഗമക്തിൽ പങ്കെടുക്കാനായി പ്രതിപക്ഷ നേതാവ് വിഡി സതീശനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്

കന്റോൺമെന്റ് ഹൗസിലെത്തിയാണ് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് ക്ഷണക്കത്ത് നൽകിയത്. എന്നാൽ പ്രശാന്തിനെ കാണാൻ വിഡി സതീശൻ തയ്യാറായില്ല. കത്ത് ഓഫീസിൽ ഏൽപ്പിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് മടങ്ങുകയായിരുന്നു