ഹോം › കേരളം

ട്രോളി ബാഗുമായി യുഡിഎഫ് പ്രവർത്തകർ; കള്ളപ്പണ ആരോപണത്തെ ട്രോളി വിജയാഘോഷം

By MJ Desk · 23 Nov 2024, 12:11 PM

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചതോടെ ആഹ്ലാദ പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ. പ്രചാരണകാലത്ത് ഉണ്ടായ കള്ളപ്പണ വിവാദത്തെ പരിഹസിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. കള്ളപ്പണമുണ്ടെന്ന് ആരോപണമുയർന്ന ട്രോളി ബാഗിനെ ഓർമിപ്പിച്ച് ട്രോളി ബാഗുമായാണ് പ്രവർത്തകർ ആഘോഷം സംഘടിപ്പിച്ചത് പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ട്രോളി ബാഗിൽ പണം കടത്തിയെന്ന വിവാദം. ഇതിന്റെ പേരിൽ വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടൽ മുറിയിൽ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ട്രോളി വിവാദം ഒരുതരത്തിൽ ആരോപണമുയർത്തിയവർക്ക് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഇതിനെ ട്രോളിക്കൊണ്ടാണ് ട്രോളി ബാഗുമായി യുഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തുന്നത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#palakkad#UDF CELEBRATION

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›