ഹോം › കേരളം

ഉമ തോമസിന്റെ അപകടം: ഇവന്റ് മാനേജറെ പോലീസ് കസ്റ്റഡിയിലെടുത്തു

By MJ Desk · 30 Dec 2024, 02:33 PM

ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട കലൂർ സ്റ്റേഡിയത്തിലെ പരിപാടിയുടെ സംഘാടകർ കസ്റ്റഡിയിൽ. ഓസ്‌കാർ ഇവന്റ്‌സ് മാനേജർ കൃഷ്ണകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി സംഘാടകർ ഹൈക്കോടതിയെ സമീപിച്ചു. മൃദംഗ വിഷൻ എംഡി നികേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത് പരിപാടിയുടെ നടത്തിപ്പിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. എംഎൽഎ അപകടത്തിൽപ്പെടാൻ ഇടയാക്കിയ പരിപാടി സംഘടിപ്പിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ജിസിഡിഎ നേരത്തെ കണ്ടെത്തിയിരുന്നു. സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിരുന്നില്ലെന്നും ജിസിഡിഎ അറിയിച്ചു സംഭവത്തിൽ സംഘാടകരായ മൃദംഗ വിഷനും സ്റ്റേജ് നിർമിച്ച കരാർ ജീവനക്കാർക്കുെതിരെയാണ് പോലീസ് കേസെടുത്തത്. ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുക എന്ന പ്രാഥമിക സുരക്ഷാ നടപടി പോലും സംഘാടകർ സ്വീകരിച്ചില്ലെന്ന് ഫയർ ഫോഴ്‌സിന്റെ റിപ്പോർട്ടിലും പറയുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#uma thomas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›