{"vars":{"id": "89527:4990"}}

ഉമ തോമസിന് പരുക്കേറ്റ കലൂർ സ്റ്റേഡിയത്തിലെ അപകടം: കേസ് നടപടികള്‍ക്ക്‌ ഹൈക്കോടതി സ്‌റ്റേ
 

 

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരുക്കേൽക്കാനിടയായ കേസിലെ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജനീഷിന്റെ ഹർജിയിലാണ് നടപടി. കേസിൽ പാലാരിവട്ടം പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 

കുറ്റപത്രം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നേരത്തെ പരുക്കേറ്റ ഉമ തോമസ് എംഎൽഎ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഗിന്നസ് റെക്കോർഡ് ഇടാൻ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷമായിരുന്നു വക്കീൽ നോട്ടീസ്. 

കൊച്ചി കോർപറേഷൻ, ജിസിഡിഎ, സംഘാടകരായ മൃദംഗവിഷൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്. എന്നാൽ മതിയായ സുരക്ഷ ഒരുക്കാതെ പരിപാടി നടത്തിയ മൃദംഗവിഷനും അനുമതി നൽകിയ കോർപറേഷനും ജിസിഡിഎയും ഉത്തരവാദിത്തം നിർവഹിച്ചില്ലെന്നാണ് ഉമയുടെ ആരോപണം.