ഹോം › കേരളം

ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു; സംഘാടകർക്കെതിരെ കേസെടുത്തു

By MJ Desk · 30 Dec 2024, 08:22 AM

ഉമ തോമസ് എംഎൽഎ കലൂർ സ്‌റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണുപരുക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്തപരിപാടി നടത്തിയതിന് സംഘാടകർക്കെതിരെയാണ് കേസ്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇന്നലെ രാത്രി തന്നെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗ്യാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്‌റ്റേഡിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോഗിച്ചാണ് മുകളിൽ കൈവരിയൊരുക്കിയത്. അതേസമയം ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. റെനേ മെഡിസിറ്റി ആശുപത്രിയിലുള്ള എംഎൽഎക്ക് വെന്റിലേറ്ററിന്റെ സഹായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശ്വാസകോശത്തിലും പരുക്കേറ്റ എംഎൽഎ വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയുകയാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇതേ തുടർന്ന് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. നട്ടെല്ലിനും പരുക്കുണ്ട്. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പത്തരയോടെ പുറത്തിറക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#uma thomas

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›