{"vars":{"id": "89527:4990"}}

ബൈസൺവാലിയിൽ തോട്ടിൽ അജ്ഞാത മൃതദേഹം; കൈകാലുകളിൽ മുറിവ്
 

 

ഇടുക്കി ബൈസൺവാലിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകളിൽ മുറിവേറ്റ നിലയിൽ തോട്ടിലാണ് മൃതദേഹം കണ്ടത്

അന്യസംസ്ഥാന തൊഴിലാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. തോട്ടിൽ കുളിക്കാനെത്തിയ പ്രദേശവാസിയായ വീട്ടമ്മയാണ് ആദ്യം മൃതദേഹം കണ്ടത്

തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല