{"vars":{"id": "89527:4990"}}

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ ഏകീകൃത അന്വേഷണം; ചുമതല ജി പൂങ്കൂഴലിക്ക്
 

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ ഏകീകൃത അന്വേഷണം. പോലീസ് ഹെഡ് ക്വാട്ടേഴ്‌സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ കീഴിലേക്ക് ആദ്യ കേസും മാറ്റി. പോലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ എഐജി ജി. പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല.

ആദ്യ കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം സിറ്റി പോലീസിനായിരുന്നു.
സിറ്റി പോലീസിന്റെ അന്വേഷണത്തിൽ ഉണ്ടായ അതൃപ്തിയാണ് കേസ് മാറ്റാൻ കാരണമായത്. ആദ്യ അന്വേഷണത്തിൽ വിവരങ്ങൾ ചോർന്നതായി സംശയമുണ്ട്. ഒളിവിലായിരുന്ന രാഹുലിനെ കണ്ടെത്താൻ കഴിയാത്തതും അതൃപ്തിക്ക് കാരണമായി. 

കൂടുതൽ പരാതികൾ വന്നാൽ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതിനായാണ് അന്വേഷണം ഒറ്റ എസ്‌ഐടിയിലേക്ക് മാറ്റിയത്. അതേസമയം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാരിയുടെ മൊഴി പരിഗണിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദം.