വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ബലാറാം അന്തരിച്ചു
വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ബലറാം അന്തരിച്ചു. 72 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന്
Jan 18, 2020, 14:48 IST
വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ബലറാം അന്തരിച്ചു. 72 വയസ്സായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
രണ്ട് തവണ വടക്കാഞ്ചേരിയിൽ നിന്നും ജയിച്ച ബലാറാം കെ കരുണാകരന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. കരുണാകരൻ ഡി ഐ സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം പോയി. കരുണാകരനൊപ്പം വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
മന്ത്രിയായ കെ മുരളീധരന് വടക്കാഞ്ചേരിയിൽ മത്സരിക്കാൻ 2004ൽ എംഎൽഎ സ്ഥാനം രാജിവെച്ചു. കോഴിക്കോട് ലോക്സഭാ സീറ്റ് പകരം ലഭിച്ചെങ്കിലും പരാജയപ്പെട്ടു.