20 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് വി മുരളീധരൻ

ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ വോട്ട് അഭ്യർഥന നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി
 

ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ വോട്ട് അഭ്യർഥന നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭ്യർഥന ഇതിന് തെളിവാണ്

ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികൾക്കും അലോസരമുണ്ടാക്കുന്നു. ഇരുമുന്നണികളും ഒരുപോലെ ബിജെപിക്കെതിരെ ഇത്തരം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ആത്മവിശ്വാസമില്ലാത്ത മുന്നണികളായി യുഡിഎഫും എൽഡിഎഫും മാറി.

വ്യക്തിപൂജ നടത്തുംവിധം സിപിഎം ആശയപരമായി അധഃപതിച്ചു. ധർമടത്തെ പ്രചാരണത്തിന് പോലും സിനിമാക്കാരെ ഇറക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ. ആഴടക്കടലടക്കം അഴിമതി ആരോപണങ്ങളെല്ലാം പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർമാരെ സ്വാധിനിക്കുമെന്നും മുരളീധരൻ പറഞ്ഞു.