മുസ്ലിം ലീഗ് ഭീകരവാദത്തിന് പിന്തുണ നൽകുന്ന പാർട്ടി; സഖ്യത്തിലേർപ്പെടുന്നത് ചിന്തിക്കാൻ പോലുമാകില്ല: വി മുരളീധരൻ
മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശോഭാ സുരേന്ദ്രന്റെ വാക്കുകൾ വി മുരളീധരൻ തള്ളിക്കളഞ്ഞു. മുസ്ലിം ലീഗ് ഭീകരവാദത്തിന് പിന്തുണ
Feb 28, 2021, 15:48 IST
മുസ്ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിക്കുന്നത് ചിന്തിക്കാൻ പോലും സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശോഭാ സുരേന്ദ്രന്റെ വാക്കുകൾ വി മുരളീധരൻ തള്ളിക്കളഞ്ഞു. മുസ്ലിം ലീഗ് ഭീകരവാദത്തിന് പിന്തുണ നൽകുന്ന പാർട്ടിയാണ്. ആശയപരമായി യോജിക്കണമെങ്കിൽ പുതിയ പാർട്ടിയായി വരേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു
കേരളത്തിലെ രാജ്യത്തെവിടെയെങ്കിലുമോ ലീഗിനെ എൻഡിഎയുടെ ഭാഗമാകാൻ ക്ഷണിക്കുകയെന്നത് ചിന്തിക്കാൻ പോലും പറ്റില്ല. കേരളത്തിൽ ഭീകരവാദത്തിന് പിന്തുണ നൽകുന്ന ശക്തികളിൽ ഒന്ന് മുസ്ലീം ലീഗാണ്. ബിജെപി നേതാക്കൾ പറഞ്ഞത് ന്യൂനപക്ഷങ്ങളുമായുള്ള സമീപനത്തെ കുറിച്ചാണ്. അല്ലാതെ മുസ്ലിം ലീഗ് എന്ന പാർട്ടിയെ ബന്ധപ്പെട്ടല്ലെന്നും മുരളീധരൻ പറഞ്ഞു.