മുരളീധരൻ എന്ന പുലി എലിയായി മാറി; വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും വി ശിവൻകുട്ടി

നേമത്ത് പരാജയപ്പെട്ട കെ മുരളീധരൻ എംപി സ്ഥാനം രാജിവെക്കണമെന്ന് നിയുക്ത എംഎൽഎ വി ശിവൻകുട്ടി. മുരളിയെന്ന പുലി എലിയായി മാറി. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഏശിയില്ലെന്നും ശിവൻകുട്ടി
 

നേമത്ത് പരാജയപ്പെട്ട കെ മുരളീധരൻ എംപി സ്ഥാനം രാജിവെക്കണമെന്ന് നിയുക്ത എംഎൽഎ വി ശിവൻകുട്ടി. മുരളിയെന്ന പുലി എലിയായി മാറി. രാഹുൽ ഗാന്ധിയുടെ പ്രചാരണം ഏശിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു

മന്ത്രിസ്ഥാനത്തെ കുറിച്ച് പാർട്ടി തീരുമാനിക്കും. മാധ്യമങ്ങളിൽ പല വാർത്തകളും വരും. പാർട്ടി എന്ത് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി തീരുമാനത്തിന് വിധേയമായി പ്രവർത്തിക്കുന്ന ആളാണ് താൻ.

നേമത്ത് വിജയിക്കുമെന്ന് തുടക്കം മുതലെ ആത്മവിശ്വാസമുണ്ടായിരുന്നു. ഒ രാജഗോപാൽ വികസന പ്രവർത്തനത്തിൽ വട്ടപൂജ്യമാണെന്നും ശിവൻകുട്ടി വിമർശിച്ചു.