വീടും സ്ഥലവും പാർട്ടിക്കായി ദാനം ചെയ്യാൻ തീരുമാനിച്ചുവെന്ന് കണ്ണൂരിലെ ജനാർദനൻ

പാർട്ടിക്കായി വീടും സ്ഥലവും ദാനം ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദനൻ. സിപിഎം പ്രവർത്തകനാണ് അദ്ദേഹം.
 

പാർട്ടിക്കായി വീടും സ്ഥലവും ദാനം ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാർദനൻ. സിപിഎം പ്രവർത്തകനാണ് അദ്ദേഹം. 20 ലക്ഷം രൂപ മക്കൾക്ക് നൽകണം. ബാക്കി തുക മുഴുവൻ ജനോപകാരമായ കാര്യങ്ങൾക്ക് വേണ്ടി പാർട്ടിക്ക് ഉപയോഗിക്കാമെന്നും ജനാർദനൻ പറഞ്ഞു

തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 2,00,850 രൂപയിൽ നിന്ന് 850 രൂപ മാത്രം ബാക്കിവെച്ച് ബാക്കി രണ്ട് ലക്ഷം രൂപയാണ് ജനാർദനൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ദിനേശ് ബീഡിയിൽ ജോലി ചെയ്തിരുന്ന ആളാണ് ഇദ്ദേഹം.