ഹോം › കേരളം

വടകര കാഫിർ സ്‌ക്രീൻ ഷോട്ട്: 25നകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

By MJ Desk · 22 Nov 2024, 05:23 PM

വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പോലീസിനെതിരെ കോടതി. ഈ മാസം 25നകം അന്വേഷണ പുരോഗതി റിപോർട്ട് സമർപ്പിക്കാൻ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് കർശന നിർദേശം നൽകി. രണ്ടാഴ്ച മുമ്പ് നിർദേശം നൽകിയിട്ടും ഇന്ന് റിപോർട്ട് സമർപ്പിക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്ന് അന്വേഷണ പുരോഗതി റിപോർട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോൾ കോടതി നൽകിയ നിർദേശം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് രാവിലെ കേസ് പരിഗണിച്ചപ്പോൾ പോലീസ് അറിയിച്ചത്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അടുത്ത തിങ്കളാഴ്ച വരെ കോടതി സാവകാശം അനുവദിച്ചു. പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന വിവരം തിങ്കളാഴ്ചക്ക് മുമ്പ് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kafir screenshot

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›