വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി രണ്ടാം ലാവ്‌ലിൻ ആണെന്ന് ബെന്നി ബെഹന്നാൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി രണ്ടാം ലാവ്ലിൻ ആണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. എട്ട് കോടിയുടെ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിക്കും മന്ത്രി എ സി മൊയ്തീനും
 

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി രണ്ടാം ലാവ്‌ലിൻ ആണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. എട്ട് കോടിയുടെ അഴിമതിയാണ് നടന്നത്. മുഖ്യമന്ത്രിക്കും മന്ത്രി എ സി മൊയ്തീനും കമ്മീഷൻ കിട്ടിയെന്നും സിബിഐ അന്വേഷണം ആവശ്യമാണെന്നും യുഡിഎഫ് സംഘം ആവശ്യപ്പെട്ടു

എസി മൊയ്തീന്റെ പ്രവർത്തനങ്ങൾ നടപടിക്രമങ്ങൾ തെറ്റിച്ചു കൊണ്ടാണ്. യുഎഇ കോൺസുലേറ്റിൽ നിന്നും ബാങ്ക് മുഖേന 19 കോടി രൂപ രണ്ട് തവണയായി കൈമാറിയിട്ടുണ്ട്. എന്നാൽ 12 കോടി രൂപ മാത്രമേ ചെലവഴിച്ചിട്ടുള്ളു. മൂന്നരക്കോടിയുടെ വിഹിതം സ്വപ്‌നക്കും ശിവശങ്കറിനും മൊയ്തീനും മുഖ്യമന്ത്രിക്കും കിട്ടിയിട്ടുണ്ടെന്ന് ബെന്നി ആരോപിച്ചു

മാധ്യമ വാർത്തകളിലൂടെ വന്ന ഒരു കോടി രൂപയുടേതല്ല, എട്ട് കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. രണ്ടാം ലാവ്‌ലിൻ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും ബെന്നി പറഞ്ഞു