വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് കോട്ടയം വഴിയെന്ന് സൂചന; യാത്രാ സമയം 12 മണിക്കൂറിൽ താഴെ
Jan 17, 2026, 10:17 IST
മലയാളികൾ കാത്തിരിക്കുന്ന തിരുവനന്തപുരം-ബംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് കോട്ടയം വഴിയെന്ന് സൂചന. രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബംഗളൂരുവിലെത്തുന്ന സമയക്രമമാണ് റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളത്
തിരുവനന്തപുരം നോർത്ത് മുതൽ ബയ്യപ്പനഹള്ളി എസ്എംവിടി വരെയാണ് സർവീസ്. എന്ന് മുതലാണ് സർവീസ് ആരംഭിക്കുന്നതെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. 842 കിലോമീറ്ററാണ് സർവീസ് ദൂരം. യാത്രാസമയം 12 മണിക്കൂറിൽ താഴെയായിരിക്കും
ബംഗളൂരുവിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന സർവീസായിരിക്കും ഇത്. ഭക്ഷണം അടക്കം തേർഡ് എസിയിൽ ഏകദേശം 2300 രൂപയായിരിക്കും നിരക്ക്. സെക്കൻഡ് എസി 3000, ഫസ്റ്റ് എസി 3600 എന്നിങ്ങനൊണ് നിരക്ക്.