വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് വരെ നീട്ടി; പ്രഖ്യാപനം നടത്തിയത് കേന്ദ്ര റെയിൽവേ മന്ത്രി
 

 

വന്ദേഭാരത് എക്‌സ്പ്രസ് കാസർകോട് വരെ നീട്ടി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ട്രെയിനിന്റെ വേഗത വർധിപ്പിക്കാൻ ട്രാക്കുകൾ പരിഷ്‌കരിക്കും. ട്രെയിനിന്റെ ഫ്‌ളാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു

മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. ഒന്നാം ഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്‌കരിക്കും. രണ്ടാംഘട്ടത്തിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. രണ്ട് മൂന്ന് വർഷത്തിനകം ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്‌കരിക്കുകയും വളവുകൾ നികത്തുകയും വേണം. ഇതിനായി ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.