ഹോം › കേരളം

കുടുങ്ങിയ വന്ദേഭാരത് റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു

By MJ News Desk · 04 Dec 2024, 08:00 PM

ഷൊര്‍ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ കുടുങ്ങിക്കിടന്ന വന്ദേഭാരത് ട്രെയിന്‍ ഒന്നര മണിക്കൂറിന് ശേഷം റെയില്‍ വേ സ്‌റ്റേഷനിലേക്ക് വലിച്ചുകൊണ്ടുവന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ എത്രയും പെട്ടെന്ന് മറ്റൊരു ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതിനിടെ, യാത്രക്കാരില്‍ മുന്‍ ആരോഗ്യ മന്ത്രിയും എം എല്‍ എയുമായ ശ്രീമതി ടീച്ചറുമുണ്ടായിരുന്നു. അതിനിടെ, യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ട്രെയിനില്‍ നിന്ന് എങ്ങനെയാണ് ഇത്രയും പേരെ മറ്റൊരു ട്രെയിനില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുകയെന്ന് ആശങ്കയുണ്ട്. ഇന്ന് വൈകുന്നേരം 5.30ന് ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയിരുന്നു. മിനിറ്റുകള്‍ക്കകം ഇവിടുന്ന് വീണ്ടും യാത്ര ആരംഭിച്ചു. ഒരു കിലോമീറ്റര്‍ കഴിഞ്ഞ് ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപമെത്തിയപ്പോള്‍ ട്രെയിന്‍ നിശ്ചലമാകുകയായിരുന്നു. സാങ്കേതിക തകരാറാറണ് ഇതിന് പിന്നിലെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#indian railway#railway station#shoranur#vande bharat

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›