വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റി; നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്ന്

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി ജയിലിൽ തുടരുന്ന കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാനാവതി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ബോംബെ ഹൈക്കോടതി
 

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് വിചാരണ തടവുകാരനായി ജയിലിൽ തുടരുന്ന കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാനാവതി ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

പതിനഞ്ച് ദിവസത്തിനകം മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണമെന്നും കോടതിയുടെ ഉത്തരവില്ലാതെ ഡിസ്ചാർജ് ചെയ്യരുതെന്നും നിർദേശമുണ്ട്. സർക്കാർ ചെലവിലായിരിക്കണം ചികിത്സ. ബന്ധുക്കൾക്ക് വരവരറാവുവിനെ ആശുപത്രിയിൽ സന്ദർശിക്കാനും ബോംബെ ഹൈക്കോടതി അനുമതി നൽകിയിരുന്നു.