വട്ടിയൂർക്കാവിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല; സ്ഥാനാർഥിയുടെ പകിട്ടും പ്രശ്‌നമായി: ഒ രാജഗോപാൽ

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവ് ഒരു രാജഗോപാൽ. ഒരു ചെറുപ്പക്കാരനെ വെച്ച് പരീക്ഷണം നട്തതി. എന്നാൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല
 
സ്ഥാനാർഥിയുടെ പകിട്ട് ഒരു പ്രശ്‌നമാണ്. സ്ഥാനനാർഥി നിർണയവും പ്രധാന കാരണമാണ്. അങ്ങനെ കാരണങ്ങൾ പലതാണ്. ബിജെപിയെ സംബന്ധിച്ച് നല്ല മത്സരം കാഴ്ചവെക്കാൻ സാധിക്കുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്.

ആർ എസ് എസ് സജീവമായിരുന്നില്ല എന്ന ആരോപണത്തിന് അവർ സഹായിക്കാനുണ്ടാകും എന്നായിരുന്നു രാജോഗാപലിന്റെ മറുപടി. എത്രത്തോളം നമ്മൾ ഗൗരവമായി കാണുന്നുവോ അത്രത്തോളം അവർ സജീവമാകും. മുതിർന്ന പ്രചാരകനായിരുന്ന കുമ്മനത്തോട് അവർക്ക് മമതയുണ്ടാകുന്നത് സ്വാഭാവകിതയല്ലേയെന്നും രാജഗോപാൽ ചോദിച്ചു