ആ ചോരയും ഈ ചോരയും ഒന്നാണ് സാറേ, 45 വർഷമായി സിപിഐഎമ്മുകാരിയാണ്, വോട്ട് തരൂലാ സാറേ; സുരേഷ് ഗോപിയോട് വീട്ടമ്മ

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി എസ് സുരേഷിന് വോട്ടർഭ്യർഥിച്ച് ഇറങ്ങിയ സുരേഷ് ഗോപിയെയും അമ്പരപ്പിച്ച് വീട്ടമ്മയുടെ പ്രതികരണം. സുരേഷിന് വോട്ട് തേടിയാണ് വന്നതെന്ന സുരേഷ് ഗോപിയുടെ വാക്കുകൾക്ക് വീട്ടമ്മ
 

വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി എസ് സുരേഷിന് വോട്ടർഭ്യർഥിച്ച് ഇറങ്ങിയ സുരേഷ് ഗോപിയെയും അമ്പരപ്പിച്ച് വീട്ടമ്മയുടെ പ്രതികരണം. സുരേഷിന് വോട്ട് തേടിയാണ് വന്നതെന്ന സുരേഷ് ഗോപിയുടെ വാക്കുകൾക്ക് വീട്ടമ്മ നൽകിയ മറുപടിയാണ് വൈറലായി മാറിയത്.

സാറ് മത്സരിക്കുന്നുണ്ടോ, എന്നാൽ ഞാൻ വോട്ടിടാം. അതല്ലേൽ സിപിഐഎം സ്ഥാനാർഥി അല്ലാതെ മറ്റാർക്കും വോട്ട് ചെയ്യില്ല. സാറ് സ്ഥാനാർഥിയായി നിന്നാൽ വോട്ടിടും അല്ലാതെ സാറ് എന്നോടൊന്നും പറയരുത്.

എസ് സുരേഷ് നിൽക്കുന്നത് ഞാൻ നിൽക്കുന്നതിന് തുല്യമാണെന്നായിരുന്നു ഇതിനോട് സുരേഷ് ഗോപിയുടെ മറുപടി. സാറ് സിനിമയിൽ സിപിഐഎം കാരനായി പ്രവർത്തിച്ചിട്ടുണ്ടോ ഇല്ലല്ലോ, ഞാൻ കഴിഞ്ഞ 45 വർഷമായി സിപിഐഎമ്മിൽ പ്രവർത്തിക്കുന്നുണ്ട്. ആ ചോരയും ഈ ചോരയും ഒന്നാണ് സാറേ. പക്ഷേ സാറ് നിൽക്ക്, ഞാൻ വോട്ട് ചെയ്യാം എന്നായിരുന്നു വീട്ടമ്മയുടെ മറുപടി. ഞാൻ ഇതിനെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് ഇതോടെ സുരേഷ് ഗോപി മടങ്ങുകയും ചെയ്തു

#ചങ്കാണ് സാറേ ഈ #ചുവപ്പ്…കാണുന്നവനൊന്നും ഞാന്‍ വോട്ടിടില്ല സാറേ…#ഈ_ചുവപ്പ്_ഒന്നു_വേറെയാണ്…. ഈ ചെങ്കോടി ആണ് സാറെ ഞങ്ങളെമനുഷ്യനാക്കിയത്.ഈ അമ്മ വെറെ ലവലാണ്♥?

Posted by ദീപു കേശു on Tuesday, October 22, 2019