വി ഡി സതീശൻ എംഎൽഎക്കെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

വി ഡി സതീശൻ എംഎൽഎക്കെതിരെ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി. പ്രളയപുനരധിവാസ പദ്ധതിയായ പുനർജനിക്ക് വേണ്ടി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി
 

വി ഡി സതീശൻ എംഎൽഎക്കെതിരെ അന്വേഷണത്തിന് വിജിലൻസ് അനുമതി തേടി. പ്രളയപുനരധിവാസ പദ്ധതിയായ പുനർജനിക്ക് വേണ്ടി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടിയത്.

പറവൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയാണ് പുനർജനി. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്നും ഇത് ചട്ടങ്ങൾ ലംഘിച്ചാണെന്നുമാണ് ആരോപണം. സംഭവത്തിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ വിജിലൻസ് തുടർ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്തിലുള്ള സ്പീക്കർ 30ന് തിരിച്ചെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.