{"vars":{"id": "89527:4990"}}

റാന്നിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് മരണം, ആറ് പേർക്ക് പരുക്ക്
 

 

പത്തനംതിട്ട റാന്നി മന്ദിരാംപടിയിൽ ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി വാനും കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നിക്ക് സമീപം മന്ദിരാംപടിയിൽ ഉച്ചയ്ക്കാണ് അപകടം നടന്നത്. ശബരിമല ദർശനത്തിന് ശേഷം തിരികെ നാട്ടിലേക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളായവരാണ് കാറിലുണ്ടായിരുന്നത്. എതിർദിശയിൽ പോയ്‌ക്കൊണ്ടിരുന്ന തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച മിനിവാനിൽ കാർ ഇടിക്കുകയായിരുന്നു. 

കാറിലുണ്ടായിരുന്ന രണ്ട് തീർഥാടകരാണ് മരിച്ചത്. മിനിവാനിലുണ്ടായിരുന്ന ആറ് പേർക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി നാല് പേരെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.