ഹോം › കേരളം

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: അഫാന്റെ പിതാവ് അബ്ദുൽ റഹീം നാട്ടിലെത്തി

By MJ Desk · 28 Feb 2025, 08:30 AM

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം നാട്ടിലെത്തി. രാവിലെ 7.45നാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. ബന്ധുക്കളും നാട്ടുകാരും റഹീമിനെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. റഹീം നേരെ ഡികെ മുരളി എംഎൽഎയുടെ ഓഫീസിലേക്കാണ് പോയത് ഇവിടെ നിന്ന് പാങ്ങോടുള്ള കുടുംബ വീട്ടിലേക്ക് പോകും. പിന്നാലെ മരിച്ചവരുടെ കബറിടം സന്ദർശിച്ച ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയുടെ അടുത്തേക്ക് എത്തും. ഏഴ് വർഷത്തിന് ശേഷമാണ് റഹീം നാട്ടിലെത്തുന്നത്. യാത്രാരേഖകൾ ശരിയായതോടെയാണ് ദമാമിൽ നിന്ന് റഹീം നാട്ടിലേക്ക് യാത്ര തിരിച്ചത് കുടുംബാംഗങ്ങളായ നാല് പേരെയടക്കം അഞ്ച് പേരെയാണ് അഫാൻ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമ ബീവി(95), സഹോദരൻ അഫ്‌സാൻ(13), പിതൃസഹോദരൻ ലത്തീഫ്(60), ലത്തീഫിന്റെ ഭാര്യ സജിത ബീവി(55), അഫാന്റെ കാമുകി ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഉമ്മ ഷെമി ആശുപത്രിയിൽ ചികിത്സയിലാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›