ഹോം › കേരളം

വെഞ്ഞാറമൂട് കൂട്ടക്കൊല: ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നതായി കണ്ടെത്തൽ

By MJ Desk · 27 Feb 2025, 08:05 AM

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം കടം നൽകിയവരുടെ വിവരങ്ങൾ ശേഖരിച്ച് തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണം വെച്ചിരുന്നു. പകരം മുക്കുപണ്ടം നൽകി. ഈ മാസ എടുത്ത് തരണമെന്ന് അടുത്തിടെ അഫാനോട് ഫർസാന ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു കേസിൽ ഡോക്ടർമാരുടെ അനുമതി ലഭിച്ചാലുടൻ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. അഫാനെ മെഡിക്കൽ കോളേജിൽ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. തുടർന്ന് മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് റിമാൻഡ് ചെയ്ത് ആശുപത്രിയിൽ തന്നെ ചികിത്സ നൽകും. അഫാന്റെ ഉമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന വിവരം ഇന്നലെ ലഭിച്ചിരുന്നു. ഇക്കാര്യങ്ങൾ അഫാന്റെ മൊഴിയെടുത്ത് സ്ഥിരീകരിക്കും. ജീവിതവുമായി മുന്നോട്ടു പോകാൻ കഴിയുന്നില്ല. അത്ര മാത്രം സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് കൂട്ടക്കൊലപാതകം നടത്തിയ ശേഷം അഫാൻ പോലീസ് സ്‌റ്റേഷനിലെത്തി പറഞ്ഞത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›