രാഹുലിനെതിരായ വിധിയിൽ അപ്പീൽ നൽകും; നിയമ പോരാട്ടത്തിന് അഞ്ചംഗ സമിതിയെന്ന് കെ സി
 

 

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് അപ്പീൽ നൽകും. നിയമപോരാട്ടത്തിന് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയായി കെസി വേണുഗോപാൽ അറിയിച്ചു. രാഹുലിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. പ്രതിക്ഷ നേതാക്കളെ ഒന്നടങ്കം വേട്ടയാടുകയാണെന്നും കെസി വേണുഗോപാൽ വിമർശിച്ചു. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സൽമാൻ ഖുർദിഷ്, വിവേക് തൻഖ, ആർ എസ് ചീമ എന്നിവരാണ് സമിതിയിലുണ്ടാകുക.

എതിർ ശബ്ദത്തെ കേന്ദ്രം നിശബ്ദമാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റുകൾ മൂടിവെക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മോദിയുടെ തെറ്റുകൾക്കെതിരെ പ്രതികരിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുന്നു. ഭാരത് ജോഡോ യാത്ര ബിജെപിക്ക് വെല്ലുവിളിയായി. ഇതോടെയാണ് രാഹുലിനെ കുരുക്കാൻ ശ്രമം തുടങ്ങിയതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.