ബില്ലടച്ചില്ല: കാസർകോട്ടെ മുഴുവൻ വില്ലേജ് ഓഫീസുകളുടെയും ഫ്യൂസ് കെ എസ് ഇ ബി ഊരി

വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് കാസർകോട് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചു. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ
 

വൈദ്യുതി ബിൽ അടയ്ക്കാതിരുന്നതിനെ തുടർന്ന് കാസർകോട് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകളിലെയും വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചു. കേന്ദ്രീകൃത ബില്ലിംഗ് സംവിധാനം വന്നതോടെ വില്ലേജ് ഓഫീസുകളിലെ വൈദ്യുതി ബില്ലുകൾ ജില്ലാ കലക്ടറേറ്റിൽ നിന്ന് അടക്കണമെന്ന് വില്ലേജ് ഓഫീസർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫയൽ മേശപ്പുറത്ത് ഇരുന്നത് മാത്രമായിരുന്നു മിച്ചം

സെപ്റ്റംബർ മാസം ലഭിച്ച ബിൽ അടക്കാനുള്ള അവസാന തീയതിയും കഴിഞ്ഞതോടെയാണ് കെ എസ് ഇ ബി അധികൃതർ എത്തി ഫ്യൂസ് ഊരിയത്. വില്ലേജ് ഓഫീസുകളിൽ അപ്പോൾ മാത്രമാണ് ബിൽ അടച്ചിട്ടില്ലെന്ന വിവരം അറിയുന്നതും. തുടർന്ന് വില്ലേജ് ഓഫീസർമാർ നേരിട്ട് ബില്ലടക്കുകയും വൈകിട്ടോടെ വൈദ്യുതി ബന്ധം പുന: സ്ഥാപിക്കുയുമായിരുന്നു.